ഈദുൽ ഫിത്ർ; ആശംസകൾ നേർന്ന് ഹമദ് രാജാവും പ്രധാനമന്ത്രിയും


മനാമ: ഈദുൽ ഫിത്റിന്‍റ ആഘോഷത്തിൽ വിവിധ ജി.സി.സി, അറബ്, ഇസ്‍ലാമിക് സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി ആശംസകൾ കൈമാറി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. രാജ്യത്തെ ജനങ്ങൾ രാജകുടുംബാംഗങ്ങൾക്കും ആശംസയറിയിച്ച അദ്ദേഹത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ആശംസ നേർന്നു.

ഹമദ് രാജാവിന് ആരോഗ്യവും സന്തോഷവും ആശംസിച്ച കിരീടാവകാശി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ബഹ്റൈനും ജനങ്ങൾക്കും പുരോഗതിയും ഐശ്വര്യവുമുണ്ടാവട്ടെയെന്ന് ആശംസിച്ചു. തിരിച്ച് കിരീടാവകാശിക്കും ഹമദ് രാജാവ് ആശംസയറിയിച്ചു.

കൂടാതെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, ശൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, എം.പിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, ഗവർണർമാർ, നയതന്ത്രജ്ഞർ, വിദേശ ബഹ്‌റൈൻ അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, സ്‌പോർട്‌സ് അസോസിയേഷനുകളുടെയും ക്ലബുകളുടെയും തലവൻമാർ എന്നിവരിൽ നിന്നും ഹമദ് രാജാവിനും കിരീടാവകാശിക്കും പെരുന്നാൾ സന്ദേശങ്ങൾ ലഭിച്ചു.

article-image

േ്ിേി

You might also like

Most Viewed