തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ഗൾഫ് മലയാളി ഫെഡറേഷൻ

മനാമ:
ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി സഹോദരങ്ങൾക്ക് ഒന്നാം പെരുന്നാൾ ദിനം പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. ടൂബ്ലിയിലെ ഹമൂദ് ക്യാമ്പിൽ വെച്ചാണ് ഭക്ഷണവിതരണം നടന്നത്. ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡണ്ട് ബഷീർ അമ്പലായി നേതൃത്വം നൽകിയ പരിപാടിയിൽ അജീഷ് കെ.വി, നജീബ് കടലായി, സുരേഷ്, കാസിം പാടത്തെകായിൽ, അൻവർ കണ്ണൂർ, മാത്യു ജോസഫ്, ജയിംസ് വർഗീസ്, സലാം മമ്പ്ര, വനിതാ ഭാരവാഹികളായ സുഹറ ശരീഫ്, മേരി വർഗീസ്, ഡെയ്സി ജോസ്, ജൂലിയറ്റ്, ശാരദ വിജയ്, സുമ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.
aa