സമസ്ത ഈദ് മുസല്ല സംഘടിപ്പിച്ചു

മനാമ:
ജിദ്‌ഹഫ്‌സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർത്ഥം സമസ്ത ബഹ്റൈൻ ജിദ്‌ഹഫ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പെരുന്നാള്‍ നിസ്കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ദീൻ മുസ്‌ലിയാർ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയ കമ്മററി പ്രസിഡണ്ട് കരീം മൗലവി, സെക്രട്ടറി സമീർ പേരാമ്പ്ര തുടങ്ങിയ നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുത്തു.
aa