കായംകുളം പ്രവാസി കൂട്ടായ്മ - ബിഡികെ രക്തദാന ക്യാമ്പ്

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) യും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കിൽ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതോളം പേര് ക്യാമ്പിൽ രക്തം നൽകി. ബി ഡി കെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സെൻതിൽ കുമാർ, പ്രബീഷ് പ്രസന്നൻ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസക്ക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ചാരിറ്റി കൺവീനർ അനസ് റഹീം, ജോയിൻ്റ് സെക്രട്ടറി അഷ്‌കർ എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം കൃഷ്ണൻ ഷൈജുമോൻ രാജേശ്വരൻ, ബിൻസ് ഓച്ചിറ,ഷൈനി അനിൽ എന്നിവർ ക്യാമ്പിനു നേതൃത്വം കൊടുത്തു.
GFBDDGVDGN