തർതീൽ - ബഹ്‌റൈൻ ഗ്രാന്റ് ഫിനാലെ മുഹറഖ് സോൺ ജേതാക്കൾ


മനാമ : രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ നാഷനൽ ഗ്രാൻ്റ് ഫിനാലെയിൽ മുഹറഖ് സോൺ ജേതാക്കളായി. റിഫ, മനാമ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സഹല അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ നടന്ന മത്സരത്തിൽ ബഹ് റൈനിലെ 3 സോണുകളിൽ നിന്ന് ജൂനിയർ, ഹയർ സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. ഖുർആൻ പാരായണത്തിന് പുറമേ ഹിഫ്ള് , മുബാഹസ , ഖുർആൻ ക്വിസ് , ഖുർആൻ സെമിനാർ,രിഹാബുൽ ഖുർആൻ എന്നിവയും നടന്നു. 22 പോയിൻ്റുകൾ നേടി മുഹറഖ് സോണിലെ ശാമിൽ സൂഫി കലാപ്രതിഭയായി.

മൻസൂർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബുഖാരി മുഖ്യാതിയായി.
അബൂബക്കർ ലത്വീഫി, ഹകീം സഖാഫി, ശമീർ പന്നൂർ, ശംസുദീൻ പൂക്കയിൽ,ഫൈസൽ ചെറുവണ്ണൂർ, മുഹാസ് ഫുജിറ, സി.എച്ച് അഷ്റഫ്, മജീദ് സഅദി, റഹീം സഖാഫി, മുഹമ്മദ് വി പി കെ, അബ്ദുല്ല രണ്ടത്താണി, ഖാലിദ് സഖാഫി, അഷ്റഫ് മങ്കര, മുനീർ സഖാഫി, ശിഹാബ് പരപ്പ, അഡ്വ ശബീർ, ഫൈസൽ അലനല്ലൂർ, ഹംസ പുളിക്കൽ, മുഹമ്മദ് സഖാഫി, റഷീദ് തെന്നല സംബന്ധിച്ചു. ജഅഫർ ശരീഫ് സ്വാഗതവും സ്വലാഹുദീൻ നന്ദിയും പറഞ്ഞു.

article-image

DESACDSC

You might also like

Most Viewed