11,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന വൈദ്യുതി കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ

മനാമ: 11,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന വൈദ്യുതി കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു.20 ഉം 31 ഉം വയസുള്ള രണ്ട് പ്രതികളെ കാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ആണ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
dfdsf