ട്രെയിനിങ്ങ് ഫീസ് തട്ടിപ്പ് അക്കൗണ്ടന്റിന് അഞ്ച് വർഷം തടവും 41,777 ദിനാർ പിഴയും വിധിച്ച് ബഹ്റൈൻ കോടതി

മനാമ: ഗൾഫ് ഏവിയേഷൻ അക്കാദമിയിലെ ട്രെയിനിങ്ങ് ഫീസിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റിന് അഞ്ച് വർഷം തടവും 41,777 ദിനാർ പിഴയും ശിക്ഷ. ഇത് കൂടാതെ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്ത തുക തിരിച്ചടയ്ക്കുകയും വേണം. നേരത്തേ കീഴ്കോടതി വിധിച്ച ശിക്ഷയാണ് ഹൈ ക്രിമിനൽ കോടതി ശരി വെച്ചത്. ഫിനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്യവേ ഇയാൾ അക്കാദമിയുടെ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നു.
2021 ജനുവരി മുതൽ 2022 ഏപ്രിൽ വരെയാണ് പ്രതി അക്കാദമിയിൽ ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ ട്രെയിനിങ്ങ് ഫീസായി ലഭിച്ച 45,121 ദിനാറാണ് ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത്. ഇടപാട് തീയതികളിൽ കൃത്രിമം കാണിച്ചും ബാങ്ക് എൻട്രികൾ ഒഴിവാക്കിയും അക്കാദമിയുടെ ഐടി സിസ്റ്റത്തിലെ രേഖകളിൽ മാറ്റം വരുത്തിയുമാണ് പണം തട്ടിയത്.
dsazds