എമ്പുരാനെ എതിരേറ്റ് ബഹ്റൈൻ ലാൽ കെയർ

മനാമ: ലൂസിഫർ' സിനിമയുടെ തുടർച്ചയായി ഹോളിവുഡ് നിർമ്മാണ രീതിയിൽ ഇറങ്ങിയ മോഹൻലാൽ ചിത്രമായ "എമ്പുരാന്” ബഹ്റൈൻ ലാൽകെയേഴ്‌സിൻ്റെ നേത്യത്വത്തിൽ രാജകീയ വരവേൽപ് ഒരുക്കി. ബാന്റ് മേളവും ഫ്ളാഷ് ഡാൻസുകളും നിറഞ്ഞ ആഘോഷപരിപാടികളിൽ നിരവധി ആളുകൾ പങ്കാളികളായി. ദാനാമാളിലെ എപിക്സ് തീയറ്ററിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ലാൽകെയേഴ്സ് അംഗങ്ങളടക്കം സിനിമ കാണാനെത്തിയ ഭൂരിഭാഗം പേരും കറുത്ത വേഷത്തിലാണ് തിയേറ്ററുകളിലെത്തിയത്.
മോഹൻലാലിന്റെ ഭാവപകർച്ച കണ്ട ആവേശത്തിലും സന്തോഷത്തിലുമാണ് സിനിമ കണ്ടവരെന്ന് ലാൽ കെയേഴ്‌സ് സാരഥികളായ ജഗത്കൃഷ്‌ണകുമാർ, ഫൈസൽ എഫ്.എം, ഷൈജു കമ്പത്ത്, അരുൺ ജി നെയ്യാർ എന്നിവർ പറഞ്ഞു. പുലർച്ചെ 3.30ന് തുടങ്ങി അർദ്ധ രാത്രി വരെ തുടർന്ന അഞ്ചോളം ഫാൻസ് ഷോകൾക്കും ആഘോഷ പരിപാടികൾക്കും ജെയ്‌സൺ, വിഷ്വിജയൻ, വിപിൻ രവീന്ദ്രൻ, നന്ദൻ, അരുൺതൈകാട്ടിൽ, അഖിൽ, നിധിൻ തമ്പി, പ്രദീപ്, ബിപിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.
്െി്േി