സെന്റ് മേരീസ് കത്തീഡ്രലില്‍ കൗൺസിലിങ് ക്ലാസ്സുകള്‍

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ 12 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്കും, അവരുടെ മാതാപിതാക്കൾക്കുമായുള്ള കൗൺസിലിങ് ക്ലാസ് മാർച്ച് 31 തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ കത്തീഡ്രലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാനസികാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനും സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കാനും ഈ ക്ലാസുകൾ സഹായിക്കുമെന്നും, പ്രശസ്ത കൗൺസിലറും തിരുവനന്തപുരം സ്റ്റുഡന്റസ് സെന്റർ ഡയറക്ടറും ഐഎഎസ് ഹബ് സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാദര്‍ സജി മേക്കാട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കൗൺസിലിങ് ക്ലാസ്സുകളിൽ ഏവരും പങ്കെടുക്കണമെന്ന് കത്തീഡ്രൽ വികാരി റവറന്റ് ഫാദർ ജേക്കബ് തോമസ്, സഹ വികാരി റവറന്റ് ഫാദർ തോമസ്കുട്ടി പി എൻ , കത്തീഡ്രൽ ട്രസ്റ്റി സജി ജോർജ് , കത്തീഡ്രൽ സെക്രട്ടറി ബിനു എം ഈപ്പൻ എന്നിവർ അഭ്യർത്ഥിച്ചു. ബഹ്റൈനിലെത്തിയ റവ. ഫാദര്‍ സജി മേക്കാട്ടിനെ കത്തീഡ്രല്‍ ഭാരവാഹികള്‍ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
asfsf