വനിതാദിനവും മാതൃദിനവും ആഘോഷിച്ചു

മനാമ: സീറോ മലബാർ സൊസെറ്റിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനവും, മാതൃദിനവും ആഘോഷിച്ചു. വനിതാ വേദി പ്രസിഡന്റ് ലിജി ജോസ് മുഖ്യ പ്രഭാഷണം നടത്തി. സീറോ മലബാർ സൊസൈറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സിംസ് പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ആക്ടിംഗ് സെക്രട്ടറി ജോബി ജോസഫ് എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ മുതിർന്ന അമ്മമാരെ ആദരിച്ചു. വനിതാ വേദി സെക്രട്ടറി ലിൻറി സോബിൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷീന ജോയ്സൻ നന്ദിയും പറഞ്ഞു.
scs