ഷംസ് കൊച്ചിൻ വിട വാങ്ങി

മനാമ
നാല് പതിറ്റാണ്ടു കാലം ബഹ്‌റൈനിലെ കലാ സാമൂഹിക സംസ്കരിക രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വം ഷംസ് കൊച്ചിൻ (65) നാട്ടിൽ വെച്ച് നിര്യാതനായി. ഒട്ടേറെ പ്രശസ്ത ഗായകർക്ക് ബഹ്‌റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുക്കിയിരുന്നത് ഷംസ് കൊച്ചിൻ ആയിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം ഉൾപ്പെടെ ഒരുപാടു വേദികളിൽ അദ്ദേഹം ഒരുക്കിയ സംഗീത സന്ധ്യകൾ അരങ്ങേറിയിട്ടുണ്ട്. സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹ്റൈനിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.
ബഹ്‌റൈനിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം നിലവിൽ പടവ് കുടുംബ വേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമാണ്. കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെഎംസിസി ബഹ്‌റൈൻ ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഗായകരായ അഫ്സൽ , അൻസാർ എന്നിവർ സഹോദരങ്ങളാണ്.
വൃക്ക , ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് 3 മാസത്തോളമായി കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കൾ നിദാൽ ബഹ്‌റൈൻ , നഹ്‌ല ദുബായ്. കബറടക്കം നാളെ രാവിലെ 8 മണിക്ക് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ വെച്ച് നടക്കും.
aa