അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ ഒമ്പത് അൽ ഹിലാൽ ശാഖകൾക്ക് സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളിൽ ആയിരത്തിലധികം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
"അൽ ഹിലാൽ കെയർസ് - ആവശ്യമുള്ളവർക്ക് ഒരു സഹായഹസ്തം" എന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം നടന്നത്. മുഹറഖിലെ പ്രധാന ശാഖയുടെ സമീപമുള്ള ബുസൈത്തീൻ ട്രാഫിക്ക് സിഗ്നലിൽ നടന്ന ഇഫ്താർ വിതരണ പരിപാടിയിൽ അൽ ഹിലാൽ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, ഫിനാൻസ് മാനേജർ, സഹൽ ജമാലുദ്ദീൻ എന്നിവരും പങ്കാളികളായി.
15 വർഷത്തിലേറെയായി നടന്നുവരുന്ന പദ്ധതിയാണിതെന്നും, ഇത് തുടരാൻ സാധിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും വൈസ് പ്രസിഡണ്ട് ആസിഫ് മുഹമദ് പറഞ്ഞു.
േ്ിുേ്