സമസ്ത പൊതുപരീക്ഷയിൽ 100ശതമാനം വിജയം


ഉമ്മുൽ ഹസം ദാറുൽ ഉലും മദ്റസയിൽ സമസ്തയുടെ 5,7,10 ക്ലാസുകളിൽ പൊതുപരീക്ഷ എഴുതിയ മുഴുവൻ വിദ്യാർതികളും വിജയിച്ചു

പത്താം ക്ലാസിൽ ഡിസ്റ്റിങ്ങ്ഷനോടെ ശഹാദ ഉമർ ഒന്നാം സ്ഥാനവും സിയാ ഹാഷ്മി ഡിസ്റ്റിങ്ങ്ഷനോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഏഴാം ക്ലാസിൽ ഫൈസ ഫാത്വിമ സിസ്റ്റിങ്ങ്ഷനോടെ ഒന്നാം സ്ഥാനവും ദായീ നൂറുദ്ദീൻ ഡിസ്റ്റിങ്ങ്ഷനോടെ രണ്ടാം സ്ഥാനവും നേടി. അഞ്ചാം ക്ലാസിൽ ശഹാന ഫാതിമ ഫസ്റ്റ് ക്ലാസോടെ ഒന്നാം സ്ഥാനവും നിയാ അഫ്റിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്ന് മുതൽ 10 വരെയുള്ള മറ്റു ക്ലാസുകളിലും വാർഷിക പരീക്ഷയിൽ വിദ്യാർതികൾ നൂറ് ശതമാനം വിജയം നേടി. വിജയികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമസ്ത ഉമ്മുൽ ഹസം കമ്മറ്റി അഭിനന്ദനങ്ങൾ അറീച്ചു.

2025-26 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും താത്പര്യമുള്ളവർ 33774181 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

ിേി

You might also like

Most Viewed