ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ചെമ്പൻജലാൽ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒറവക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രശസ്ത വാഗ്മി അബ്ദുറഹീം സഖാഫി റമദാൻ സന്ദേശം നൽകി. ഉംറ ഗ്രൂപ്പ് അമീർ ഹാഫിസ് സലാം നദ്‌വി പ്രഭാഷണം നടത്തി. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം ആതവനാട്, അഹമ്മദ് കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
കരീം മോൻ, റിഷാദ്, മുഹമ്മദാലി ഇരിമ്പിളിയം, ബിലാൽ, ഹമീദ്, കരീം മാവണ്ടിയൂർ, റിയാസ്, ഫസൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
zxzvc