ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ ഇഫ്‌താർ സംഗമങ്ങൾ സംഘടിപ്പിച്ചു


ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയിലും, മനാമ ഏരിയയിലും സൗഹൃദ ഇഫ്‌താർ സംഗമങ്ങൾ സംഘടിപ്പിച്ചു. റിഫ ഏരിയയിൽ നടന്ന സംഗമത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.
റിഫ ഏരിയ പ്രസിഡന്‍റ് മൂസ കെ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് റഫീഖ് അഹമ്മദ് സ്വാഗതവും ബുഷ്റ റഹീം നന്ദിയും പറഞ്ഞു.
അബ്ദുൽ ഹഖ്, നജാഹ്, ഉബൈസ്, സുഹൈൽ, സാബിർ, ബഷീർ, മഹമൂദ്, അഷ്‌റഫ് അലി, സിറാജ് കിഴുപള്ളിക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
dfds
മനാമ ഏരിയയിൽ നടന്ന പരിപാടിയിൽ ഏരിയാ വൈസ് പ്രസിഡന്റ് എ.എം ഷാനവാസ് റമദാൻ സന്ദേശം നൽകി. ഷഹീന നൗമലിന്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.
ddf
dfvdf