ബഹ്റൈൻ യുവജന ദിനം: സന്നദ്ധ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന 25 യുവാക്കളെ ആദരിച്ചു


ബഹ്റൈൻ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന 25 യുവാക്കളെ ആദരിച്ചു.

പരിപാടിയിൽ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യുവാക്കളുടെ ഉന്നമനത്തിനായുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പിന്തുണയും പ്രതിബദ്ധതയും ശൈഖ് നാസർ അറിയിച്ചു.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, മറ്റ് പ്രഗത്ഭരായ യുവാക്കൾ എന്നിവരും സന്നിഹിതരായിരുന്നു. യുവതി യുവാക്കളായ 25 സന്നദ്ധ പ്രവർത്തകർക്കാണ് അവാർഡ് നൽകിയത്. കൂടാതെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസൈനിങ് മത്സരത്തിലെ വിജയികളെയും ശൈഖ് നാസർ ആദരിച്ചു.

article-image

sff

You might also like

Most Viewed