ആന്തോളജി സിനിമ ഷെൽട്ടർ ഏപ്രിൽ 10 മുതൽ പ്രദർശനത്തിനെത്തുന്നു

ബഹ്റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരൻമാർ ചേർന്നൊരുക്കിയ ആന്തോളജി സിനിമയായ ഷെൽട്ടർ ഏപ്രിൽ 10 മുതൽ ദാനാമാളിൽ ഉള്ള എപിക്സ് സിനിമാസിൽ പ്രദർശിപ്പിക്കുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു.
പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈ സിനിമ ബിഎംസിയുടെ നേതൃത്വത്തിൽ എടത്തൊടി ഫിലിംസ് ആണ് തീയ്യറ്ററിൽ എത്തിക്കുന്നത്. നാല് ചെറുസിനിമകൾ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷെൽട്ടറിൽ മൂന്ന് സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് പ്രശസ്ത സിനിമ നടിയും എഴുത്തുകാരിയുമായ ജയാ മേനോൻ ആണ്.
കൂടാതെ സ്റ്റേൽമേറ്റ് എന്ന സിനിമയും അവർ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. ഫേസസ് ഇൻ ഫേസസ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രകാശ് വടകരയും, ലോക്ഡ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശോഭ് മേനോനും, ദി ലാസ്റ്റ് ലാംബ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൗരവ് രാകേഷുമാണ്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ജയാ മേനോൻ , പ്രകാശ് വടകര, ഫ്രാൻസിസ് കൈതാരത്ത്, എടത്തൊടി ഭാസ്കരൻ, മറ്റ് അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
adeffeseasfw