ഇസ ടൗണിൽ നിർമിക്കുന്ന പുതിയ വാണിജ്യകേന്ദ്ര പദ്ധതിയുടെ നിർമാണസ്ഥലം കൃഷി മന്ത്രി സന്ദർശിച്ചു

ഇസ ടൗണിൽ നിർമിക്കുന്ന പുതിയ വാണിജ്യകേന്ദ്ര പദ്ധതിയുടെ നിർമാണസ്ഥലം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് സന്ദർശിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടിയ വാണിജ്യകേന്ദ്രം ഇസ ടൗണിന് പുതിയ മുഖം നൽകും. അവശ്യസാധനങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ വിശാലമായ പാർക്കിങ് സൗകര്യവും മാംസം, മത്സ്യം, കോഴി എന്നിവക്കായി പ്രത്യേക സ്ഥലങ്ങളും ഉണ്ടായിരിക്കും.
പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി സതേൺ മുനിസിപ്പൽ കൗൺസിലുമായി ഏകോപിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. 2.4 ദശലക്ഷം ബഹ്റൈൻ ഡോളർ നിക്ഷേപത്തിൽ 6,765 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ടിൽ റമേസ് ഗ്രൂപ് ആണ് സമുച്ചയം നിർമിക്കുന്നത്.
മുനിസിപ്പൽ കാര്യ, കൃഷി അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, സതേൺ മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുല്ല ഇബ്രാഹിം അബ്‌ദുല്ലത്തീഫ്, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
req3erweqreqr2