ആർ എസ് സി എട്ടാമത് എഡിഷൻ 'തർതീൽ' സോൺ തല മത്സരങ്ങൾ സമാപിച്ചു


ഖുർആനിനെ പഠിച്ചും, പഠിപ്പിച്ചും, രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ, മനഃപാഠ മത്സരമായ എട്ടാമത് എഡിഷൻ "തർതീൽ -25" ന്റെ സോൺ തല മത്സരങ്ങൾ ബഹ്റൈനിൽ സമാപിച്ചു.

ഖുർആൻ പാരായണത്തിനു പുറമെ ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, സെമിനാർ, മുബാഹസ തുടങ്ങിയ മത്സര ഇനങ്ങളും തർതീലിന്റെ ഭാഗമായി നടന്നിരുന്നു. റിഫ, മുഹറഖ്, മനാമ എന്നിങ്ങിനെ മൂന്ന് സോണുകളിലായി നടന്ന മത്സരത്തിൽ അൻപതിലധികം മത്സരാർത്ഥികൾ അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്തു.

പരിപാടികൾക്ക് പരിസമാപ്തി കുറിച്ച് മൂന്ന് സോണുകളിലും ഇഫ്താർ സംഗമങ്ങളും നടന്നു. സോൺ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ മാർച്ച് 28ന് സഹലയിലെ അൽമാജിദ് സ്കൂൾ കാമ്പസിൽ വെച്ച് നടക്കുന്ന നാഷനൽ തർതീലിൽ മത്സരിക്കും.

article-image

fgdsg

You might also like

Most Viewed