പലിശ വിരുദ്ധ സമിതി പുനഃസംഘടിപ്പിച്ചു


സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന പ്രവാസികളെ സഹായിക്കാനായി രൂപംകൊണ്ട പലിശ വിരുദ്ധ സമിതി ജമാൽ ഇരിങ്ങൽ ചെയർമാനായും യോഗാനന്ദൻ കാശ്മിക്കണ്ടി ജനറൽ സെക്രട്ടറി ആയി പുനഃസംഘടിപ്പിച്ചു.

പ്രവാസി സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നാസർ മഞ്ചേരി, ഷാജി മൂതല, മനോജ് വടകര എന്നിവരെ വൈസ് ചെയർമാൻമാരായും ദിജീഷ് കുമാറിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.

അഷ്കർ പൂഴിത്തല, സലാം മമ്പാട്ട്മൂല, അനസ് റഹീം, ഫൈസൽ പട്ടാണ്ടി എന്നിവർ കൺവീനർമാർ ആണ്. ബദറുദ്ദീൻ പൂവാർ ആണ് പി.ആർ ആൻഡ് മീഡിയ സെക്രട്ടറി. സുബൈർ കണ്ണൂർ, പി.വി രാധാകൃഷ്ണപ്പിള്ള, അഡ്വ. ബിനു മണ്ണിൽ, ഹബീബ് റഹ്മാൻ, ബിനു കുന്നന്താനം, ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സമിതിയുടെ രക്ഷാധികാരികളാണ്.

നിരവധി പ്രവാസികൾ പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുകയും പരാതികളുമായി സമിതിയെ സമീപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും യോഗത്തിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു.

സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 33950796, 33748156. 33882835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

zdfdf

You might also like

Most Viewed