സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ ഇഫ്താർ സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 800ലധികം വിശ്വാസികളും മത-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് മുഖ്യാതിഥിയായി സംബന്ധിച്ചു. ഗുദൈബിയ ഏരിയ ജനറൽ സെക്രട്ടറി സനാഫ് റഹ്‌മാൻ സ്വാഗതം പറഞ്ഞു.
സംഗമത്തിൽ പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ ടോപ് പ്ലസ് നേടി ഉന്നത വിജയം നേടിയ ആത്തിഫ് അബ്ദുൽ മുജീബിനെ സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
കൂടാതെ ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും നേടിയ വിദ്യാർഥികളെയും പഠിപ്പിച്ച അധ്യാപകരെയും കമ്മിറ്റി അംഗങ്ങളും ഏരിയ നേതാക്കളും അനുമോദിച്ചു.
ഹംസ അൻവരി മോളൂർ പ്രാർഥന നിർവഹിച്ചു. സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ എം.എം നന്ദി രേഖപ്പെടുത്തി.
sfdsdf