സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വൻ വളർച്ച

സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വൻ വളർച്ച. 2024 അവസാന പാദത്തിൽ ആണ് ബഹ്റൈനും അയൽ രാജ്യമായ സൗദിയും തമ്മിൽ നടത്തിയ വ്യാപാരം 10.5 ബില്യൺ സൗദി റിയാലിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുതിയ കണക്കുകളാണ് ഇരുവരും തമ്മിലുള്ള വ്യാപാര തോത് പുറത്തുവിട്ടത്. ബഹ്റൈൻ ഈ കാലയളവിൽ 2.1 ബില്യൺ സൗദി റിയാലിന്‍റെ സാധനങ്ങളാണ് സൗദിയിലേക്ക് കയറ്റിയയച്ചത്.
അതേസമയം 8.4 ബില്യൺ റിയാലിന്‍റെ വസ്തുക്കൾ സൗദി ബഹ്റൈനിലേക്കും കയറ്റിയയച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്നായി ആകെ ഇക്കാലയളവിൽ സൗദി ഇറക്കുമതി ചെയ്തത് 18.3 ബില്യൺ റിയാലിന്‍റെ വസ്തുക്കളാണ്.
അതേസമയം കയറ്റുമതി ചെയ്തത് 39.5 ബില്യൺ റിയാലിന്‍റെ ഉത്പന്നങ്ങളാണ്. സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയും ഒമാനുമാണ് ബഹ്റൈനിൽ മുന്നിൽ ഉള്ളത്.
dsfsd