വോയ്‌സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹി ഹാളിൽ നടന്ന സമൂഹ നോമ്പുതുറയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളോടൊപ്പം വോയ്‌സ് ഓഫ് ആലപ്പി കുടുംബാംഗങ്ങളും, അതിഥികളായി എത്തിച്ചേർന്ന ലേബർ ക്യാമ്പിലെ അമ്പതോളം തോഴിലാളികളും പങ്കെടുത്തു.
അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷനായിരുന്നു. സംഘടന രക്ഷാധികാരി സ ഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി.
ധനേഷ് മുരളി സ്വാഗതവും ട്രഷറർ ബോണി മുളപ്പാമ്പള്ളിൽ നന്ദിയും രേഖപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗം ബിജു കെ കെ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണം ആയിരുന്നു ചടങ്ങിൽ വിളമ്പിയത്.
sdfdsf