പ്രതിഭ മുഹറഖ് മേഖല വനിതാ വേദി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

ലോക വനിതാ ദിനത്തിന്റെയും മുഹറഖ് മേഖല ഉത്സവ് 2025ന്റെയും ഭാഗമായി പ്രതിഭ മുഹറഖ് മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സെന്ററിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മേഖല വനിതാ വേദി കൺവീനർ സജിത സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ഷീല ശശി അധ്യക്ഷത വഹിച്ചു.
കേന്ദ്ര വനിതാ വേദി ട്രഷറർ സുജിത രാജൻ, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ എന്നിവർ ആശംസകൾ നേർന്നു. കരിയർ ഗൈഡൻസ് കൗൺസിലറും മാധ്യമപ്രവർത്തകയുമായ ജോസി തോമസ് ആണ് കരിയർ ഗൈഡൻസിനെക്കുറിച്ചുള്ള ക്ലാസ് നടത്തിയത്.
പത്താംക്ലാസും പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും, വിവിധങ്ങളായ കോഴ്സുകൾ, അവയ്ക്ക് വേണ്ട എൻട്രൻസ് എക്സാം, കോഴ്‌സുകൾ ഉള്ള പ്രധാനപ്പെട്ട കോളേജുകൾ, വിദേശ പഠന സാധ്യതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസിലൂടെ വിശദീകരിച്ചു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എൺപത്തഞ്ചോളം പേർ പരിപാടിയിൽ പങ്കെടുത്തു.
ജോസി തോമസിന് വനിതാവേദിയുടെ ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. മേഖല വനിതാവേദി ജോയിന്റ് കൺവീനർ ഹർഷ ബബീഷ് നന്ദി അറിയിച്ചു.
sdsfg