ഐ.സി.എഫ്. മുഹറഖ് റീജിയൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി


വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. മുഹറഖ് റീജിയൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.

മുഹറഖ് സൂഖിലെ വ്യാപാരികളും തൊഴിലാളികളുമടക്കം നിരവധിയാളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. മുഹറഖ് സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൻ പാടന്തറ മർകസ് ഡയരക്ടർ ശറഫുദ്ധീൻ സഖാഫി റമളാൻ സന്ദേശം നൽകി. ഐ.സി.എഫ്. ഇന്റർ നാഷനൽ കൗൺസിലർ കെ.സി. സൈനുദ്ധീൻ സഖാഫി,, നാഷണൽ പബ്ലിക്കേഷൻ സ്ക്രട്ടറി അബ്ദുസ്സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു.

റീജിയൻ ഭാരവാഹികളായ മുഹമ്മദ് കോമത്ത്, ഷഫീഖ് കെ.പി, അബ്ദുറഹ്മാൻ കെ. കെ , ശരീഫ് കാവുന്തറ, ഷഹീൻ അഴിയൂർ, മുനീർ സഖാഫി ചേകനൂർ , ഇബ്രാഹിം വി, സമീർ, സാലിഹ് കണ്ണാടിപ്പൊയിൽ, അബ്ദുൽ ഖാദർ മുസ്ല്യാർ, റിയാദ്, ഇസ്മയിൽ ഹാജി എന്നിവർ നേതൃത്വം നൽകി.

article-image

sdfsf

You might also like

Most Viewed