തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ മെമ്പർമാർക്കും അഭ്യുദയ കാംക്ഷികൾക്കുമായി നടത്തിയ ഇഫ്‌താർ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു.
സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, ഹസീബ് അബ്ദു റഹ്മാൻ, ഷിറാസ്, ഡോ. റിസ്‌വാൻ, ഡോ. ദിയൂഫ് അലി, ടി.കെ. അഷ്‌റഫ്, സാദിഖ് മീത്തലകത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡണ്ട് റഷീദ് മാഹി വിശദീകരിച്ചു.
ഉസ്താദ് സമീർ ഫാറൂഖി സന്ദേശം നൽകിയ ചടങ്ങിൽ സമൂഹ്യ പ്രവർത്തകരായ യു.കെ. ബാലൻ, റഫീഖ് തോട്ടക്കര, മഹ്മൂദ് പെരിങ്ങത്തൂർ, ലത്തീഫ് ചാലിയം, ജാഫർ മൈദാനി എന്നിവർ സംബന്ധിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.
sdfsf
dsfgdg