മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി


മുഹറഖ് മലയാളി സമാജം ഇഫ്താർ സ്നേഹനിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. മുഹറഖ് സയ്യാനി ഹാളിൽ നടന്ന സംഗമത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.

പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് എൻ സി എസ് പ്രസിഡന്റ് കൃഷ്ണകുമാർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൽ ഗോപിനാദ് മേനോൻ,ഐ സി എഫ് പ്രതിനിധി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ എം എം എസ് കുടുംബാംഗമായ ബാസിം അബ്ദുൽ ഹക്കീമിനെ ചടങ്ങിൽ അനുമോദിച്ചു.

സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് കുമാർ വടകര,ഉപദേശകസമിതി ചെയർമാൻ ലത്തീഫ് കെ, മുൻ പ്രസിഡന്റുമാരായ അൻവർ നിലമ്പൂർ ശിഹാബ് കറുകപുത്തൂർ, ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് കുമാർ, തങ്കച്ചൻ ചാക്കോ, മുഹമ്മദ്‌ ഷാഫി, ഫിറോസ് വെളിയങ്കോട്, വനിതാ വേദി കൺവീനർ ഷൈനി മുജീബ്, ജോ. കൺവീണർമാരായ ഷീന നൗസൽ, സൗമ്യ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

article-image

dsgdfg

You might also like

Most Viewed