നിയമവിരുദ്ധമായ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചതിന് മൂന്ന് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ


നിയമവിരുദ്ധമായ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചതിന് മൂന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാർഡ് പട്രോൾ സംഘം ഈസ്റ്റ് ഹിദ്ദിനടുത്തുള്ള മറൈൻ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ ഏഷ്യൻ പൗരന്മാരും ഒരാൾ ബഹ്‌റൈൻ പൗരനുമാണ്.

ഇവർ മത്സ്യ ബന്ധനത്തിന് പ്ലാസ്റ്റിക് ഡ്രമുകളും കെട്ടിട നിർമ്മാണ സാമഗ്രികളായ ബ്ലോക്കുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നിയമവിരുദ്ധമായ മത്സ്യബന്ധന രീതികൾ തടയുന്നതിനായി പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും, മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്നും തൊഴിലാളികളോട് അധികൃതർ ആവശ്യപ്പെട്ടു.

article-image

esfsf

You might also like

Most Viewed