2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കായുള്ള സംയുക്തയോഗം വിളിച്ചുചേർത്ത് ബഹ്റൈൻ ഗവൺമെന്റ്


2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കായുള്ള സംയുക്തയോഗം വിളിച്ചുചേർത്ത് ബഹ്റൈൻ ഗവൺമെന്റ്. എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റികൾ. പ്രതിനിധി കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.

വാറ്റ് നികുതി നിലനിർത്തുക, സിൻ ടാക്സ് വർധിപ്പിക്കുക തുടങ്ങി ബജറ്റിൽ പരിഗണിക്കുന്ന എട്ട് പ്രധാന തീരുമാനങ്ങളിലാണ് യോഗം സമവായത്തിലെത്തിയത്. 50,000 പുതിയ വീടുകൾ നിർമിച്ച് ഭവന പദ്ധതി ത്വരിതപ്പെടുത്താനും വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾ മെച്ചപ്പെടുത്താനുമുള്ള ഹമദ് രാജാവിന്‍റെ നിർദേശങ്ങളെ ‍യോഗത്തിൽ സ്പീക്കർ പ്രശംസിച്ചു.

മൂല്യവർധിത നികുതി വർദ്ധിപ്പാക്കാതിരിക്കാനും, ജോലിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ തുക വർദ്ധിപ്പിക്കാനുമുള്ള യോഗം തീരുമാനിച്ചു. ഭവന പദ്ധതികൾക്കായി 800 ദശലക്ഷം ദീനാറും ആരോഗ്യ രംഗത്ത് 688 ദശലക്ഷം ദീനാറും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രതിവർഷം 25,000 തൊഴിലസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തിക ശാക്തീകരണവും പദ്ധതിയിലുണ്ട്. എനർജി പാനീയങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പുകയില എന്നിവയിൽ തിരഞ്ഞെടുത്ത ചില വസ്തുക്കളുടെ നികുതി വർധിപ്പിക്കാനും, ഒരു നിശ്ചിത വരുമാന പരിധി കവിയുന്ന കമ്പനികൾക്ക് കോർപറേറ്റ് നികുതി ഏർപ്പെടുത്താനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.

article-image

ാീാൈീ

You might also like

Most Viewed