ശ്രദ്ധേയമായി മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ മെഗാ ഇഫ്താർ സംഗമം


മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം ശ്രദ്ധേയമായി. 12,500 പേർ പങ്കെടുത്ത പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയ പ്രതിനിധി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽഹസൻ ഹസൻ അൽ-ദൈരി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

സയ്യിദ് ഫക്രുദ്ധീൻ പൂക്കോയ കോയ തങ്ങൾ റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ ജനറൽ സെക്രട്ടറി അനീസ്ബാബു ആശംസകൾ നേരുകയും, ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വനിതകൾ അടക്കം 200 ഓളം വോളണ്ടിയർമാരാണ് ഈ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകിയത്.

article-image

AQWDEADFSADFS

article-image

GRSGGFF

article-image

AEFRADEFSEFA

article-image

EWEFDWASWEQRW

You might also like

Most Viewed