കെ.എം.സി.സി പുറമേരി പഞ്ചായത്ത് ഇഫ്താർ മീറ്റും പ്രവാസി പെൻഷൻ വിതരണവും

കെ.എം.സി.സി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ രണ്ടു വർഷമായി നൽകിവരുന്ന പ്രവാസി പെൻഷൻ പദ്ധതിയുടെ മൂന്നാം ഘട്ട വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പുറമേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന തെരഞ്ഞെടുക്കപ്പെട്ട നിർധനരായവർക്ക് എല്ലാ മാസവും 1000 രൂപയാണ് ‘സാദ്’ പെൻഷൻ പദ്ധതിയിലൂടെ നൽകിവരുന്നത്. മൂന്നാം വർഷത്തേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ജമാൽ കല്ലുംപുറം പുറമേരി പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് റഫീക് എളയടത്തിന് കൈമാറി നിർവഹിച്ചു.
ഇഫ്താർ സംഗമം കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ല ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, ഇസ്ഹാഖ് വില്യാപ്പള്ളി, റസാഖ് ആയഞ്ചേരി, അഷ്‌റഫ് തോടന്നൂർ, മണ്ഡലം പ്രസിഡന്റ് കാസിം കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി പി.എം.എ ഹമീദ്, ഭാരവാഹികളായ നസീർ ഇഷ്ടം, സാജിദ് അരൂർ, അഷ്‌റഫ് വി.പി, മുനീർ പിലാക്കൂൽ, റഫീഖ് തോടന്നൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് വി.പി സ്വാഗതവും ആശിഫ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
DFSDFGSDF