കോഴിക്കോട് ജില്ല പ്രവാസി ഫോറം ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

ബഹ്റൈനിലെ കോഴിക്കോട് ജില്ല പ്രവാസി ഫോറം സനദ് ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്നൂറിൽ പരം തൊഴിലാളികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. പരിപാടിയിൽ കെ പി ഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,രക്ഷാധികാരി കെ ടി സലിം, ജമാൽ കുറ്റികാട്ടിൽ, ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷനൂബ്, തുടങ്ങിയവർ നേതൃത്വം നൽകി. ഇഫ്താർ കൺവീനർമാരായ ഷാജി പുതുക്കുടി, ഹരീഷ് പി കെ എന്നിവർ നന്ദി രേഖപ്പെടുത്തി.
GHJKUGJKHYTGH