ദിശ 2025 ഉദ്ഘാടനം നടന്നു

ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന സാംസ്കാരിക ഉത്സവമായ ദിശ -2025ന്റെ ഉദ്‌ഘാടനം പ്രതിഭാ സെൻട്രൽ ഹാളിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സൺ എം കെ വീരമണി, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെമ്പറുമായ സഖാവ് സി വി നാരായണൻ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എൻ വി ലിവിൻകുമാർ, മഹേഷ് യോഗിദാസ്, വനിതാ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സുജിത രാജൻ പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ, മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ, മേഖല ആക്ടിങ് പ്രസിഡണ്ട് റാഫി കല്ലിങ്കൽ എന്നിവർ ആശംസകൾ നേർന്നു.
സ്വാഗതസംഘം കൺവീനർ മനോജ് പോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ജോയിന്റ് കൺവീനർ ലിനീഷ് കാനായി അദ്ധ്യക്ഷത വഹിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗം സരിതകുമാർ നന്ദി രേഖപ്പെടുത്തി. പ്രതിഭ സ്വരലയ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളോടെ ആരംഭിച്ച ചടങ്ങിനുശേഷം മേഖലയിലെ പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
FGJFHFGJFGJ
SEREGRSDES