ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇഫ്താര്‍ സംഗമം നടത്തി

ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ വര്‍ഷങ്ങളിലേയും പോലെ സല്‍മാബാദിലെ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം സാധാരണക്കാരായ തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി . കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ റംസാന്‍ സന്ദേശം നല്‍കി.
എപ്പിക്സ് തിയേറ്റേഴ്സ് മാനേജര്‍ മനോജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്ധ്യ രാജേഷ് ,സിംല ജാസിം എന്നിവര്‍ ആശംസകൾ നേർന്നു. ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളായ ജെയ്സണ്‍, വിഷ്ണു വിജയന്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍രവീന്ദ്രന്‍, നന്ദന്‍, നിധിന്‍ തന്‍പി, അഖില്‍, എന്നിവര്‍ നേത്യത്വം നല്‍കി
Zcxcxzas
asas