ഗലാലിയിൽ പെൺകുട്ടികൾക്കായി സർക്കാർ സ്കൂ‌ൾ നിർമിക്കുന്നു


ബഹ്റൈനിലെ ഗലാലിയിൽ പെൺകുട്ടികൾക്കായി സർക്കാർ സ്കൂ‌ൾ നിർമിക്കുന്നു. സ്കൂളിന്‍റെ ശിലാസ്ഥാപന കർമം ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ, ബഹ്റൈനിലെ കുവൈത്ത് അംബാസഡർ ശൈഖ് താമർ ജാബർ അൽ അഹമ്മദ് അൽ സബാഹ്, പാർലമെന്റ് അംഗം ഖാലിദ് സാലിഹ് ബു അനഖ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് സാലിഹ് ജാസിം ബുഹാസ എന്നിവരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ പങ്കാളിത്തത്തോടെ ആധുനിക വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സ്കൂൾ നിർമിക്കുന്നത്. 14,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള സ്കൂളിൽ രണ്ട് അക്കാദമിക് കെട്ടിടങ്ങൾ, ഒരു അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, 1540 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന 44 ക്ലാസ് മുറികൾ, രണ്ട് സയൻസ് ലാബുകൾ, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, രണ്ട് ആർട്ട് വർക്ക് ഷോപ്പുകൾ, രണ്ട് ഡിസൈൻ ആൻഡ് ടെക്നോളജി വർക്ക് ഷോപ്പുകൾ, കായിക ഹാൾ, ഒരു നോളജ് റിസോഴ്സ് സെന്റർ, മ്യൂസിക് റൂം, സ്റ്റാഫ് ഓഫിസുകൾ, 66 പാർക്കിങ് സ്ഥലങ്ങൾ, പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥികൾക്കായി രണ്ട് ക്ലാസ് മുറികൾ എന്നിവയുണ്ടാവും.

article-image

opopop@o

You might also like

Most Viewed