സിറ്റിമാക്സ് ഗ്രൂപ്പിന്റെ അഞ്ചാമത് ശാഖ ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു

മനാമ:
വസ്ത്രവ്യാപാര രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സിറ്റിമാക്സ് ഗ്രൂപ്പിന്റെ അഞ്ചാമത് ശാഖ ഗുദൈബിയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ മുൻവശത്തായി പ്രവർത്തനമാരംഭിച്ചു. അതിവിശാലമായ സൗകര്യത്തോടുകൂടിയാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു വസ്ത്രം വാങ്ങുമ്പോൾ ഒന്ന് സൗജന്യം എന്ന ഓഫറും മാനേജ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, വി.പി.എ തങ്ങൾ ആട്ടീരി, ബാഫഖി പൂക്കോയ തങ്ങൾ, ഖാസിം സ്വലാഹി തങ്ങൾ, സയ്യിദ് അസ്ഹർ അൽ ബുഖാരി, റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ, ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു.
aa