കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാർക്കും കുടുംബാഗങ്ങൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്ത സംഗമം ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ജോജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലേഡീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി വാണി ശ്രീധർ, മനാമ സെൻട്രൽ മാർക്കറ്റ് അസ്സോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ യു.കെ, സാമൂഹ്യ പ്രവർത്തകനായ മൻഷീർ, രാജേഷ്, രക്ഷാധികാരി ഗോപാലൻ വി.സി, ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി, ഡയറക്ടർ ബോർഡ് മെമ്പറും ഇഫ്താർ കൺവീനറുമായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ, ലേഡീസ് വിംഗ് ചീഫ് കോഡിനേറ്റർ സന്ധ്യ രാജേഷ്, സെക്രട്ടറി ശ്രീനന്ദ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ റിഷാദ് വലിയകത്ത് നന്ദി രേഖപ്പെടുത്തി.
sdfdsf
sddsf