വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ബഹ്റൈനിലെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ടൂബ്ലിയിലെ ഫാത്തിമ കാനൂ ഹാളിൽ വെച്ച്, 800ഓളം പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തു.
വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ, വൈസ് പ്രസിഡന്റ് മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, ലേഡീസ് വിംഗ് പ്രസിഡന്റ് ശില്പ പ്രിജി ലാൽ, സെക്രട്ടറി ആയിഷ, ഇഫ്താർ കമ്മിറ്റി കൺവീനർ അൻഷാദ്, അനീഷ്, രഞ്ജിനി, രജനി, സുമ, ആശ ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇഫ്താർ മജ്ലിസ് 2025ന് നേതൃത്വം നൽകി.
ബഹ്റൈനിലെ പ്രമുഖ കലാസാംസ്കാരിക കാരുണ്യ സംഘടനകളുടെ പ്രതിനിധികളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഇഫ്താർ കമ്മിറ്റി കൺവീനർ അൻഷാദ് നന്ദി രേഖപ്പെടുത്തി.
xcvx
dsfsd
sdfdsf