ബഹ്റൈൻ പ്രതിഭ ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭ ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ രാഷ്ട്രീയ വിശദീകരണവും നടത്തി.
sdsfs
പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രതിഭ കേന്ദ്ര ജോയിന്റ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ച അനുസ്മരണ ചടങ്ങിൽ കേന്ദ്ര കമ്മറ്റി അംഗം അനിൽ കെ പി അദ്ധ്യക്ഷത വഹിച്ചു.
zczdf