ബഹ്റൈനിൽ കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കി സർക്കാർ


ബഹ്റൈനിൽ മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുകുകളുടെ പ്രജനനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടികൾക്ക് കർമ്മപദ്ധതികൾ തയ്യാറാക്കി സർക്കാർ.

പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്ന അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് പെയ്‌ത കനത്ത മഴയെ തുടർന്നാണ് കർമപദ്ധതി തയാറാക്കിയത്.

സർക്കാറിന്റെ തവാസുലിൽ ലഭിക്കുന്ന പരാതികളാണ് നിലവിൽ പരിഹരിക്കുന്നത്. കൂടാതെ കൗൺസിൽ അംഗങ്ങളും ജീവനക്കാരും ഫീൽഡ് സന്ദർശനങ്ങളും നടത്തുന്നുണ്ട്.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed