ചില തൊഴിലുകളിൽ സമ്പൂർണ സ്വദേശിവത്കരണം വേണമെന്ന നിർദേശം ബഹ്റൈൻ എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചു


വിവിധ തൊഴിലുകളിൽ ചിലതിൽ സമ്പൂർണ സ്വദേശിവത്കരണം വേണമെന്ന നിർദേശം ബഹ്റൈൻ എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, ഹ്യൂമൻ റിസോഴ്സ്, ഭരണം, മാധ്യമം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകൾ, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ തൊഴിലുകളിലാണ് സ്വദേശിവത്കരണം വേണമെന്ന നിർദേശം

ഇവർ ഉന്നയിച്ചിരുന്നത്.

സർവിസസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരുടെ നിർദേശം തുടർപരിശോധനക്കും അംഗീകാരങ്ങൾക്കുമായി മന്ത്രിസഭക്ക് കൈമാറിയിരിക്കയാണ്.

ഈ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്നത് നിരോധിക്കണമെന്നും ബഹ്റൈനികൾക്ക് ലഭിക്കുന്ന മിനിമം വേതനം വർധിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

തൊഴിലില്ലാത്ത ബഹ്റൈനികളെ ഇത്തരം തൊഴിലുകളിലേക്ക് പരിഗണിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

czxc

You might also like

Most Viewed