ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി തിരിച്ചറിയാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ആരാധനയാണ് വ്രതമെന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും പി.ആർ. സെക്രട്ടറി വി.കെ. അനീസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, സമീർ ഹസൻ, അസി.ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിതവിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.