ബഹ്റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു


റമദാൻ മാസത്തിൽ എല്ലാ വർഷവും പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തിവരാറുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു. പ്രതിഭ ഹെല്പ് ലൈൻ പ്രതിഭയുടെ നാല് മേഖലകളുമായി കൂടി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രതിഭ മനാമ, മുഹറഖ് മേഖലകൾ കിംഗ് ഹമദ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും, പ്രതിഭ റിഫ, സൽമാബാദ് മേഖലകൾ സൽമാനിയ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചുമാണ് വൈകീട്ട് 7 മണിമുതൽ ആരംഭിച്ച് രാത്രി 12.30 വരെ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് നടന്നു വരുന്നത്.

മനാമ - മുഹറഖ് മേഖല ക്യാമ്പ് കിംഗ് ഹമദ് ഹോസ്പിറ്റലിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും, റിഫ - സൽമാബാദ് മേഖല ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ പ്രതിഭ കേന്ദ്ര വൈസ് പ്രസിഡണ്ട് നൗഷാദ് പുനൂരും ഉദ്‌ഘാടനം ചെയ്തു പ്രതിഭ അംഗങ്ങളും അഭ്യുദയകാംക്ഷികളും അടക്കം നിരവധി പേർ ദിവസേന ക്യാമ്പുകളിൽ എത്തിച്ചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 27 വരെ തുടരുന്ന ക്യാമ്പിൽ രക്‌തദാനം നടത്താൻ തയ്യാറുള്ള എല്ലാവർക്കും പങ്കെടുക്കാമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

article-image

sdssa

article-image

czxc

article-image

zczv

article-image

zfvdxv

You might also like

Most Viewed