മൈ-ഗവ് ആപ് വഴി ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ

മൈ-ഗവ് ആപ് വഴി ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ ആരംഭിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അധികൃതർ അറിയിച്ചു. ബഹ്റൈനിൽ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്.
ഐ.ഡി കാർഡുകൾ നൽകൽ, പുതുക്കൽ, നഷ്ടപ്പെട്ടതും കേടായതുമായ ഐഡികൾക്ക് പകരമുള്ള കാർഡുകൾ നൽകൽ, ഐ.ഡി കാർഡ് അപേക്ഷ നില ട്രാക്ക് ചെയ്യൽ, ജനന സർട്ടിഫിക്കറ്റുകൾ കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐഡി കാർഡുകളും ഗാർഹിക തൊഴിലാളികൾക്കുള്ള ഐ.ഡി കാർഡുകളും കാണുക എന്നീ സൗകര്യങ്ങളും ആപ്പിൽ ഉണ്ട്.
ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല സമിതിയുടെ ചെയർമാനുമായ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്‌ദുല്ല അൽ ഖലീഫയാണ് മൈ-ഗവ് ആപ് പുറത്തിറക്കിയത്. രാജ്യത്തെ ഡിജിറ്റൽ നവീകരണങ്ങളുടെ ഭാഗമായി സേവനങ്ങൾ വേഗത്തിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 40ലധികം പ്രധാന സർക്കാർ സേവനങ്ങളാണ് മൈഗവുമായി സംയോജിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും ഗവൺമെന്‍റ് സർവിസസ് കോൾ സെന്റർ നമ്പറായ 8000 800ൽ ബന്ധപ്പെടാവുന്നതാണ്.
xcc