ബഹ്റൈനിൽ ബഹിരാകാശ ഏജൻസി; വിജ്ഞാപനം പുറപ്പെടുവിച്ച് ഹമദ് രാജാവ്

ബഹ്റൈനിൽ ബഹിരാകാശ ഏജൻസി സ്ഥാപിക്കുമെന്ന വിജ്ഞാപനം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തെത്തുടർന്നും മന്ത്രിസഭയുടെ അംഗീകാരങ്ങൾക്കു ശേഷവുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി മുതൽ നാഷനൽ സ്പേസ് സയൻസ് ഏജൻസി ബഹ്റൈൻ സ്പേസ് ഏജൻസി എന്ന പേരിലാവും അറിയപ്പെടുക. സുപ്രീം ഡിഫൻസ് കൗൺസിലിന് കീഴിലും കൗൺസിൽ സെക്രട്ടറി ജനറലിന്‍റെ മേൽനോട്ടത്തിലുമായിരിക്കും ഏജൻസി പ്രവർത്തിക്കുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്‍റെ അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
ബഹ്റൈൻ സ്പേസ് ഏജൻസി വരുന്നതോടെ ഘടനാപരമായും പ്രവർത്തനങ്ങളിലും എൻ.എസ്.എസ്.എയിൽനിന്ന് കൂടുതൽ മാറ്റങ്ങൾ നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിരീടാവകാശിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ അൽ മുൻദിറിന്‍റ വിജയത്തെയും ഹമദ് രാജാവിനെയും പ്രശംസിച്ചിരുന്നു. ബഹ്റൈനിലെ ആദ്യ പ്രാദേശിക നിർമിത ഉപഗ്രഹമായ അൽ മുൻദിർ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് വിക്ഷേപിച്ചിരുന്നത്. ഈ ഉപഗ്രഹം 54 മിനിറ്റുകൾക്കകം ഭ്രമണപഥത്തിലെത്തിയിരുന്നു.
sdffsdf