മർകസ് ആത്മീയ സംഗമം: പോസ്റ്റർ പ്രകാശനം ചെയ്തു

മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ 21 ന് നടക്കുന്ന മർകസ് ആത്മീയ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മാർച്ച് 21ന് ഉച്ചക്ക് 1 മണിക്ക് ഓൺലൈനിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, കെ.സി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്വീഫി, അഡ്വ എം.സി അബ്ദുൾ കരീം, മൻസൂർ അഹ്സനി എന്നിവർ സംബന്ധിക്കും.
ഐ.സി.എഫ് റീജിയൻ കേന്ദ്രങ്ങളിൽ നടന്ന പ്രകാശനച്ചടങ്ങുകൾക്ക് സയ്യിദ് വിപിഎ തങ്ങൾ ദാരിമി ആട്ടീരി, സയ്യിദ് അസ്ഹർ അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അൽ അദനി തങ്ങൾ, റാഷിദ് ബുഹാരി ഇരിങ്ങണ്ണൂർ, ശംസുദ്ധീൻ സുഹ്രി വയനാട് എന്നിവർ നേതൃത്വം നൽകി.
sadff