‘കേരള ഫാർമസിസ്റ്റ് ബഹ്റിന്റെ’ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു

ബഹ്‌റൈനിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ‘കേരള ഫാർമസിസ്റ്റ് ബഹ്റിന്റെ’ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ 75ഓളം മലയാളി ഫാർമസിസ്റ്റുകൾ പങ്കെടുത്തു.
ബഹ്റൈനിൽ ദീർഘാകാലം ഫാർമസിസ്റ്റായി സേവനമനുഷ്ടിച്ച സത്യരാജിനുള്ള യാത്രയപ്പും ഇതോടൊപ്പം നടന്നു. പ്രിയ ജേക്കബ് നേതൃത്വം നൽകിയ പരിപാടിയിൽ നുസൃൻ റമദാൻ സന്ദേശം നടത്തി.
ഐശ്വര്യ സ്വാഗതവും ജോമോൾ നന്ദിയും പറഞ്ഞു.
sfdsf