ബഹ്‌റൈൻ തൃശൂർ കുടുംബം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തൃശൂർക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്‌റിനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു.
ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കെ.സി.എ പ്രസിഡണ്ട് ജെയിംസ് ജോൺ, ബഹ്‌റൈൻ കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രസിഡന്റ് എബ്രഹാം സാമൂവൽ, ഒ.ഐ.സി.സി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി സലിം, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇഫ്താർ കമ്മിറ്റി കൺവീനർ ഷാജഹാൻ കരുവന്നൂർ സ്വാഗതവും, സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദിയും പറഞ്ഞു.
sff