സിംസ് ഇഫ്താർ സംഘടിപ്പിച്ചു

മാനവികതയുടെയുും മതസൗഹാർദത്തിന്ടെയുും പ്രതീകമായി സീറോ മലബാർ സൊസൈറ്റി (സിംസ് ) ഇഫ്താർ സംഘടിപ്പിച്ചു. സൽമാനിയ സിംസ് അംഗണത്തിൽ അണിയിച്ചൊരുക്കിയ ഇഫ്താർ സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ ഉൾപ്പടെ 400 ൽ പരം ആളുകൾ സംബന്ധിച്ചു.
സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ഇഫ്‌താർ കമ്മിറ്റി ജനറൽ കൺവീനർ ജസ്റ്റിൻ ജോർജ്, സിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജീവൻ ചാക്കോ, ജസ്റ്റിൻ ഡേവിസ്, സിജോ ആന്റണി, ജോബി ജോസഫ്, അജീഷ് ടോം, ജെയ്‌മി തെറ്റയിൽ, ജിജോ ജോർജ്, പ്രേംജി ജോൺ, റെജു ആൻഡ്രൂ, കോർ ഗ്രൂപ്പ് ചെയർമാൻ പോളി വിതയത്തിൽ, പോൾ ഉരുവത്, ജേക്കബ് വാഴപ്പള്ളി, ജോസഫ് പി ടി, സോജി മാത്യു, റോയ് ജോസഫ് എന്നിവർക്കൊപ്പം ലേഡീസ് വിങ് അംഗങ്ങളും, കോർ ഗ്രൂപ്പ് അംഗങ്ങളും ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി.
്േിേ്ി
്േിേ്ി
േ്ിേ്ി