കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ഹോപ്പ് ബഹ്‌റൈൻ


ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്കാണ് ഹോപ്പ് സഹായം നൽകിയത്. ജോലി സ്ഥലത്ത് വെച്ച് അപകടം സംഭവിച്ച് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കിടയിൽ പ്രമേഹരോഗം കാരണംരണ്ട് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ബഹ്‌റൈനിൽ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യം മനസിലാക്കിയാണ് ഹോപ്പ് ബഹ്റൈൻ സഹായഹസ്തവുമായി എത്തിയത്. തുടർന്ന് ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ 63147 രൂപ ഹോപ്പ് എക്സിക്യൂട്ടീവ് അംഗം ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ റഫീഖ് പൊന്നാനിക്ക് കൈമാറി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങിയ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ സഹായതുക അയച്ചുനൽകിയതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.

കൂടാതെ യാത്രാവേളയിൽ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും ഹോപ്പ് നൽകി.

article-image

്േി്േി

You might also like

Most Viewed